നാരകത്തറയിൽ അടിപ്പാത വേണം

Monday 07 July 2025 12:31 AM IST

ഹരിപ്പാട് : ദേശീയ പാതയിൽ നാരകത്തറ ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കുക,താമല്ലാക്കൽ, നാരകത്തറ പ്രദേശങ്ങളിലെ അസാസ്ത്രീയമായ ഓട നിർമ്മാണം പുനഃ പരിശോധിച്ചു നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ ധർണ്ണ നടത്തി. ജില്ലാകൺവീനർ ആർ.നാസർ ഉദ്ഘാടനംചെയ്തു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സത്യപാലൻ അധ്യക്ഷത വഹിച്ചു.നേതാക്കളായ ശ്രീകുമാർ ഉണ്ണിത്താൻ,സി.പ്രസാദ്, എസ്.കൃഷ്ണകുമാർ,എം.പി മധുസൂദനൻ,ഷോണി മാത്യു,എ.ഷറഫുദ്ദീൻ,ടി.എസ് താഹ, എസ്.സുരേഷ് കുമാർ,രുഗ്മിണി രാജു,ടി.എം ഗോപിനാഥൻ,എ.സന്തോഷ്,സി.എസ് രഞ്ജിത്ത്, ഒ.സൂസി എന്നിവർ സംസാരിച്ചു.