അടിയന്തരാവസ്ഥ ജയിൽ ഓർമ്മകൾ പങ്കുവച്ചു
Monday 07 July 2025 12:00 AM IST
കുഴിക്കാട്ടുശ്ശേരി: അടിയന്തരാവസ്ഥയിൽ തടവിലായിരുന്ന രാഷ്ട്രീയ പ്രവർത്തകൻ പി.കെ.കിട്ടനും പി.സി.ഉണ്ണിച്ചെക്കനും ജയിൽ അനുഭവങ്ങൾ പങ്കുവച്ചു. ഗ്രാമിക ചർച്ചാവേദി സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു
ഇരുവരും. 17 മാസം ജയിലിലും തൃശൂർ കോൺസൻട്രേഷൻ ക്യാമ്പിലുമുള്ള അനുഭവങ്ങൾ പങ്കുവച്ച കിട്ടൻ ഒരിക്കലും പുറത്തിറങ്ങാനാവില്ലെന്ന വിശ്വാസത്തിലായിരുന്നുവെന്ന് ഓർത്തു. അടിയന്തരാവസ്ഥക്കാലത്തെ പൊലീസ് ഏറ്റുമുട്ടലിൽ കൈപ്പത്തി നഷ്ടമായത് പി.സി.ഉണ്ണിച്ചെക്കൻ പങ്കുവച്ചു. ഡോ. വടക്കേടത്ത് പത്മനാഭൻ അദ്ധ്യക്ഷനായി. അനീഷ് ഹാറൂൺ റഷീദ്, കെ.പ്രസാദ്, പി.സതീശൻ, അരുൺ ഗായത്രി, സി.യു.ശശീന്ദ്രൻ, എം.എ.ബാബു എന്നിവർ പ്രസംഗിച്ചു.