കഞ്ചാവ് പിടികൂടി
Monday 07 July 2025 1:50 AM IST
ആറ്റിങ്ങൽ: വീട്ടിൽ സൂക്ഷിച്ചിരുന്ന 1.35 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആലങ്കോട് വഞ്ചിയൂർ സ്വദേശി അബി (25) നെ ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രതീഷ് എ .ആറിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു.അബിനെ ചിറയിൻകീഴ് റേഞ്ച് ഓഫീസിനു കൈമാറി. എക്സൈസ് ഇൻസ്പെക്ടർ രചന. സി, അഡിഷണൽ എസ്.ഐമാരായ ബിജുലാൽ, അശോക് കുമാർ, ഉദയകുമാർ, സി.ഇ.ഒ മാരായ ഷജീർ, സജിത്ത്, ഗിരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.