7 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ
Monday 07 July 2025 1:00 AM IST
പെരുമ്പാവൂർ: അറക്കപ്പടിയിലെ വാടകവീട്ടിൽ ട്രോളി ബാഗിൽ സൂക്ഷിച്ച 7.199 കിലോഗ്രാം കഞ്ചാവുമായി ഒഡിഷ സ്വദേശി എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായി. ഒഡീഷ അന്തമാൻ ജില്ലയിലെ സ്വാദിൻ നായിക് (30) ആണ് പിടിയിലായത്. നാട്ടിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്നതിൽ പ്രധാനിയാണിയാളെന്ന് എക്സൈസ് ഉദ്യോസ്ഥർ പറഞ്ഞു. കഴിഞ്ഞദിവസം അമ്പലമുകൾ ഭാഗത്തുനിന്ന് രണ്ട് കിലോയിലേറെ കഞ്ചാവുമായി ഇയാളുടെ അടുത്ത ബന്ധുവിനെയും സ്പെഷൽ സ്‌കാഡ് അറസ്റ്റ് ചെയ്തിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീരാജ്, ഇൻസ്‌പെക്ടർ കെ.പി. പ്രമോദ്, അസിസ്റ്റന്റ് ഇൻസ്പെക്ടർ ഒ.എൻ.അജയകുമാർ, പ്രവന്റീവ് ഓഫീസർമാരായ ടി.എസ്. പ്രതീഷ്, കെ.എ. മനോജ് തുടങ്ങിയവരുൾപ്പെട്ട പ്രതിയെ പിടികൂടിയത്.