കഞ്ചാവുമായി അറസ്റ്റിൽ
Monday 07 July 2025 1:58 AM IST
കൊച്ചി: കേരള എക്സ്‌പ്രസ് ട്രെയിനിൽ വന്നിറങ്ങിയ അന്യസംസ്ഥാന തൊഴിലാളിയെ കഞ്ചാവുമായി എറണാകുളം നോർത്ത് റെയിൽവേസ്റ്റേഷൻ പരിസരത്ത് എക്സൈസ് അറസ്റ്റ് ചെയ്തു. ഒഡീഷ കാന്തമാൾ സ്വദേശി ഗോപബന്ധു പ്രഥാനാണ് (32) പിടിയിലായത്. ഇയാളിൽ നിന്ന് 3.025 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
സ്റ്റേഷന് സമീപമുള്ള സേവിയർ അറക്കൽറോഡിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം എക്സൈസ് സർക്കിൽ എക്സൈസ് ഇൻസ്പെക്ടർ ടി.എസ്. സേതുലക്ഷ്മിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.