പൂഞ്ചിൽ ഭീകരതാവളം തകർത്തു

Monday 07 July 2025 1:21 AM IST

ശ്രീനഗർ: ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഭീകരരുടെ ഒളിയിടം സുരക്ഷാസേന തകർത്തു. ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. സുറാൻകോട്ട് കാടുകളിൽ നടത്തിയ തെരച്ചിലിലാണ് മൂന്ന് ഗ്രനേഡുകളും വെടിയുണ്ടകളും വയർ കട്ടർ, കത്തി തുടങ്ങിയ സാമഗ്രികളും കണ്ടെടുത്തത്. ബുധനാഴ്ച വൈകിട്ട് സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടലുണ്ടായിരുന്നു.