പഹൽഗാം ആക്രമണത്തെ അപലപിച്ച് ബ്രിക്സ്

Monday 07 July 2025 7:05 AM IST

റിയോ ഡി ജനീറോ: പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് 17-ാം ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന. അതിർത്തി കടന്നുള്ള ഭീകരത, ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം നൽകൽ, ഭീകരർക്ക് സുരക്ഷിത താവളം ഒരുക്കുന്നത് തുടങ്ങി ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങളെയും ബ്രിക്സ് രാജ്യങ്ങൾ ഒറ്റക്കെട്ടായി ചെറുക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണികളിലെ ആശങ്ക പ്രസ്താവനയിലൂടെ ഉയർത്തിക്കാട്ടിയ ബ്രിക്സ് രാജ്യങ്ങൾ, ഗാസയിൽ അടിയന്തര വെടിനിറുത്തൽ വേണമെന്നും ആവശ്യപ്പെട്ടു. പഹൽഗാം ആക്രമണം മനുഷ്യരാശിക്കേറ്റ പ്രഹരമാണെന്നും മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ഭീകരവാദമെന്നും മോദി പറഞ്ഞു.