ഈ ഇല മതി, ഇനി ശല്യമുണ്ടാകില്ല; ചിലന്തി വീടിന്റെ പരിസരത്ത് അടുക്കാതിരിക്കാൻ സിമ്പിളായൊരു കാര്യം ചെയ്താൽ മതി

Monday 07 July 2025 2:31 PM IST

രണ്ട് ദിവസം വീട്ടിൽ നിന്ന് മാറിനിന്ന ശേഷം തിരിച്ചുവരുമ്പോഴേക്ക് വീട്ടിൽ ചിലന്തി വലവിരിച്ചിട്ടുണ്ടാകും. എത്രയൊക്കെ വീട് വൃത്തിയാക്കിവച്ചാലും മുക്കിലും മൂലയിലും ഇവയെത്തുമെന്ന് പരാതി പറയുന്നവരും നിരവധിയാണ്. മാത്രമല്ല ചിലന്തിയുടെ കടിയേറ്റാൽ ചൊറിച്ചിലും അലർജി പ്രശ്നങ്ങളുമൊക്കെയുണ്ടാകാൻ സാദ്ധ്യതയുണ്ട്. അതിനാൽത്തന്നെ ചിലന്തിയെ തുരത്തേണ്ടത് അത്യാവശ്യമാണ്.

ചില സൂത്രങ്ങൾ ഉപയോഗിച്ച് ചിലന്തിയെ തുരത്താനാകും. ചിലന്തി ഏറ്റവും പേടിക്കുന്ന ഒന്ന് പുതിനയാണ്. അതിന്റെ മണം ഇവയിൽ അസ്വസ്ഥതയുണ്ടാക്കും. ഇന്ന് മിക്ക വീടുകളിലും പുതിനയുണ്ട്. ഇവ പറിച്ച് നന്നായി അരച്ചെടുക്കുക. ശേഷം അൽപം വിനാഗിരി കൂടി ഇതിൽ ചേർത്തുകൊടുക്കാം. നന്നായി യോജിക്കുക. ശേഷം ഒരു സ്‌പ്രേ ബോട്ടിലിൽ നിറച്ച് ചിലന്തി ശല്യമുള്ളയിടങ്ങളിൽ സ്‌പ്രേ ചെയ്തുകൊടുക്കാം. തുടക്കത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലോ മറ്റോ ഇങ്ങനെ ചെയ്തുകൊടുക്കണം. എങ്കിൽ ചിലന്തി വീട്ടിൽ നിന്ന് അപ്രത്യക്ഷമാകും.

പുതിന ഉണക്കിപ്പൊടിച്ച് വെള്ളം ചേർത്ത് യോജിപ്പിക്കുക. ശേഷം സ്‌പ്രേ ബോട്ടിലിലാക്കി സ്‌പ്രേ ചെയ്യുന്നതും ചിലന്തിയെ അകറ്റാൻ സഹായിക്കും. മാത്രമല്ല, പുതിന ഇല അരച്ച്, വെള്ളം ചേർത്ത് യോജിപ്പിച്ച ശേഷം സ്പ്രേ ബോട്ടിലിലാക്കി തളിക്കുന്നത് മറ്റൊരു പോംവഴിയാണ്.

അതേസമയം, വീട് വൃത്തിയാക്കാതെ നിങ്ങൾ എന്തൊക്കെ ചെയ്തിട്ടും കാര്യമില്ല. വീടിന്റെ മുക്കും മൂലയും പതിവായി തൂത്തുവാരേണ്ടത് അത്യാവശ്യമാണ്. മനുഷ്യസ്‌പർശമേൽക്കാത്തയിടങ്ങളിലാണ് ഇവ വല വിരിക്കുന്നത്.