'വസ്തുതകളും യുക്തിയും ദേശതാത്പര്യവും വാർത്താ റിപ്പോർട്ടിംഗിൽ പ്രധാന പങ്ക്  വഹിക്കുന്നു'; ആർ പ്രസന്നൻ

Monday 07 July 2025 5:15 PM IST

ന്യൂഡൽഹി: വസ്തുതകളും യുക്തിയും ദേശതാത്പര്യവും വാർത്താ റിപ്പോർട്ടിംഗിൽ പ്രധാന പങ്ക് വഹിക്കുന്നതായി പ്രമുഖ പത്രപ്രവർത്തകൻ ആർ. പ്രസന്നൻ. പ്രതിരോധ റിപ്പോർട്ടുകളിൽ ഇന്ത്യയിലെ മാദ്ധ്യമങ്ങളും മാദ്ധ്യമപ്രവർത്തകരും പക്വത കാട്ടിയിരുന്നു. എങ്കിലും അടുത്ത കാലത്തായി വസ്തുതകൾ മറച്ചുവയ്ക്കാനുള്ള പ്രവണത അധികാരികളുടെ ഭാഗത്ത് കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്ലോബൽ മലയാളി പ്രസ് ക്ലബ്ബ് (ജിഎംപിസി) ഓൺലൈനായി സംഘടിപ്പിച്ച 'വഴികാട്ടികൾ' എന്ന ചർച്ചാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സർക്കാരിന്റെ മാദ്ധ്യമ രംഗത്തെ ഉന്നത പുരസ്കാരമായ സ്വദേശാഭിമാനി അവാർഡ് ലഭിച്ച മുതിർന്ന പ്രത്രപ്രവർത്തകനും ഗ്ലോബൽ മലയാളി പ്രസ് ക്ലബ്ബിന്റെ എക്സിക്യൂട്ടിവ് അംഗവുമായ എൻ. അശോകനെ പരിപാടിയിൽ ആദരിച്ചു. മാദ്ധ്യമങ്ങളും മാദ്ധ്യമപ്രവർത്തകരും സമൂഹത്തിന്റെ വഴികാട്ടികളാണെന്ന് യോഗത്തിൽ വിശിഷ്ട അതിഥിയായി പങ്കെടുത്ത ബെന്നി ബെഹനാൻ എംപി ചൂണ്ടിക്കാട്ടി.

ഗ്ലോബൽ മലയാളി പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജോർജ് കള്ളിവയലിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. സി. രാജഗോപാൽ സ്വാഗതവും ജോയിന്റ് സെക്രട്ടറി ജോസ് കുമ്പിളുവേലിൽ നന്ദിയും പറഞ്ഞു. മുതിർന്ന പത്രപ്രവർത്തകരായ കെ.പി. നായർ, സോമൻ ബേബി, സണ്ണി സെബാസ്റ്റ്യൻ, ജോൺ മുണ്ടക്കയം, വി.എസ്. രാജേഷ്, അനിൽ അടൂർ, സജീവ് പീറ്റർ, പി.എം. നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. അശോക് കുമാർ, ഉബൈദ് ഇടവന, സനു സിറിയക് തുടങ്ങിയവർ പരിപാടികൾ ഏകോപിപ്പിച്ചു.