നാളെ ഈ നാളുകാരുടെ ജീവിതത്തിൽ സംഭവിക്കുക വലിയ മാറ്റങ്ങൾ, കാത്തിരിക്കുന്നത് വൻ നേട്ടങ്ങൾ

Monday 07 July 2025 5:59 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 ജൂലൈ 8 - മിഥുനം 24 ചൊവ്വാഴ്ച. (പുലർച്ചെ 1 മണി 11 മിനിറ്റ് 17 സെക്കന്റ് വരെ അനിഴം നക്ഷത്രം ശേഷം കേട്ട നക്ഷത്രം)

അശ്വതി: മംഗള കർമ്മങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ ചെയ്യും. ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം, ഇഷ്ടജന സംരക്ഷണം ഏറ്റെടുക്കേണ്ടി വരും, സഹോദര സ്ഥാനീയരുമായി കലഹത്തിനു സാദ്ധ്യത.

ഭരണി: അനാവശ്യഭീതികളിൽ നിന്ന് മോചനം. കുടുംബ സുഖം, എല്ലാ രംഗങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി.

കാര്‍ത്തിക: പുതിയ വസ്ത്രം ഉപഹാരമായി ലഭിക്കും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങും. വിദേശവാസം ഗുണകരമായിരിക്കും, ഇഷ്ട ഭക്ഷണലബ്ദി, ശത്രുക്കളെ പരാജയപ്പെടുത്തും.

രോഹിണി: കുടുംബത്തിൽ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. ധനസമ്പാദനം ഒരു മുഖ്യവിഷയം ആയി പരിഗണിക്കും, നഷ്ടപെട്ടന്ന് കരുതിയവ തിരികെ ലഭിക്കും.

മകയിരം: ശാരീരികവും മാനസികവുമായ ക്ഷീണം. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും അന്വേഷിച്ചു നടക്കുന്നതിനാല്‍ ശത്രുക്കള്‍ വര്‍ദ്ധിക്കുകയും അവർ കൂടുതല്‍ ശക്തരാകുകയും ചെയ്യും.

തിരുവാതിര: സമയത്ത് ബന്ധുഗുണം ലഭിച്ചെന്ന് വരില്ല. ഉദ്യോഗത്തില്‍ തിരിച്ചടികള്‍,‍ ദുർവാശി ഒഴിവാക്കുക, ആരോഗ്യപരമായി നല്ല കരുതല്‍ അവശ്യം.

പുണര്‍തം: തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ മനോവിഷമം സൃഷ്ടിക്കും. ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും, സ്ത്രീകള്‍ മൂലം മാനഹാനി.

പൂയം: ജീവിത പങ്കാളിക്ക് ഏതെങ്കിലും രോഗ ദുരിതമുണ്ടാകും. പൊതുവേ അലസരും മടിയരും ആയിരിക്കും, യാത്രാവേളയില്‍ പണമോ വിലപ്പെട്ട രേഖകളോ നഷ്ടപെടാതെ നോക്കണം.

ആയില്യം: ഒന്നിലധികം മാർഗങ്ങളിലൂടെ ധനാഗമം. വാഹന ലാഭത്തിന് യോഗം. ആത്മവിശ്വാസം വളരും, നല്ല സമയം, കര്‍മ്മ മേഖലയില്‍ നില നിന്നിരുന്ന അനിശ്ചിതത്വം മാറിപ്പോകും.

മകം: ഗൃഹനിർമ്മാണത്തിൽ പുരോഗതി. ധനസമ്പാദനത്തിനുള്ള ശ്രമങ്ങൾ വിജയിക്കും. മനസ്സിലിരുപ്പ് മറ്റുള്ളവര്‍ അറിയാതെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടാകും, ധനപരമായ നേട്ടം.

പൂരം: പലതരത്തിൽ നിലനിന്നിരുന്ന സാമ്പത്തിക വിഷമതകൾ മാറിക്കിട്ടും ഭൂമിയിടപാടുകളില്‍ ലാഭം, കുടുംബത്തില്‍ ഐശ്വര്യം, യാത്രകളില്‍ നിന്നും ഗുണാനുഭങ്ങള്‍.

ഉത്രം: ശത്രുക്കളെ ജയിക്കും, നിര്‍ബന്ധബുദ്ധി കാണിക്കും, ദാമ്പത്യത്തില്‍ സംതൃപ്തിയും സമാധാനവും ഉണ്ടാകും, ആരോഗ്യം സംരക്ഷിക്കണം.

അത്തം: വാഹനയാത്രകൾ കൂടുതലായി വേണ്ടിവരും. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും, വരവ് അധികരിക്കും, ക്രയവിക്രയങ്ങളില്‍ നേട്ടം, യാത്രകൾ കൊണ്ട് ഗുണങ്ങൾ കിട്ടും .

ചിത്തിര: വിദേശയാത്രയ്ക്കുള്ളു ശ്രമം വിജയിക്കും. വീടുപണി ആരംഭിക്കുകയോ അറ്റകുറ്റ പണികള്‍ നടത്തുകയോ ചെയ്യും, സുഖകരമായ കുടുംബജീവിതം, സാമ്പത്തികമായി ഉന്നതി.

ചോതി: വിവാഹക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും. സുന്ദരികളായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും, കലാപരമായ കാര്യങ്ങളില്‍ അതിയായ താല്‍പ്പര്യം, ആകര്‍ഷകമായി സംസാരിക്കും.

വിശാഖം: സമാധാനാന്തരീക്ഷം സംജാതമാകും. സന്താനഗുണം വർദ്ധിക്കും. നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, സ്ത്രീകള്‍ക്ക് സമ്മാനാദിലാഭം, വ്യാപാരികള്‍ക്ക് നല്ലസമയം.

അനിഴം: സഹോദരഗുണമുണ്ടാകും. സ്ത്രീകള്‍ വളരെ സ്നേഹത്തോടെയും അനുസരണയോടെയും വര്‍ത്തിക്കും, തൊഴിലില്‍ ഉന്നതി, ബുദ്ധിപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യും, വിജയം വരെ പരിശ്രമിക്കും.

കേട്ട: സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ, അപമാനം, യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല, പലരില്‍നിന്നും തിക്താനുഭവങ്ങള്‍ ഉണ്ടാകുമെങ്കിലും താല്‍ക്കാലികമായി രക്ഷപ്പെടും.

മൂലം: സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. അത്യാവശ്യ സമയത്ത് പണത്തിന് ബുദ്ധിമുട്ടുണ്ടാകും, ഈശ്വരാധീനം കുറഞ്ഞ ദിവസം ആയിരിക്കും സൂക്ഷിക്കുക.

പൂരാടം: ഉന്നതരില്‍ നിന്നും വിഷമകരമായ സംസാരവും, പ്രവര്‍ത്തികളും നേരിടും, പൊതു പ്രവര്‍ത്തകര്‍ക്ക് മാനഹാനിയും പണച്ചെലവും, പണം കടം വാങ്ങിക്കേണ്ട അവസ്ഥ വരും.

ഉത്രാടം: തൊഴിൽരംഗത്ത് മടുപ്പേറിയ അനുഭവങ്ങൾ ഉണ്ടാകും. കുടുംബാംഗങ്ങളുമായി രമ്യതയില്‍ വേണം ഇടപെടാന്‍, പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരിയ തോതില്‍ മനപ്രയാസം ഉണ്ടാകാം.

തിരുവോണം: ബന്ധുജങ്ങളുമായി അഭിപ്രായഭിന്നത ഉടലെടുക്കും, മുൻപിൻ ചിന്തിക്കാതെ പ്രവർത്തിക്കും, എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം, സുഹൃത്തുക്കളുമായി അകലാതിരിക്കാൻ ശ്രദ്ധിക്കണം.

അവിട്ടം: മാനസിക പിരിമുറുക്കം വർദ്ധിക്കും. കുടുബസമാധാനം നഷ്ടപ്പെടും, അനാവശ്യ ചെലവുകള്‍ വരും, തൊഴില്‍സ്ഥാപനത്തില്‍ കുഴപ്പങ്ങള്‍, അമിതമായ ആത്മവിശ്വാസം കുഴപ്പത്തില്‍ ചാടിക്കും.

ചതയം: മുതിർന്ന ബന്ധുക്കൾക്ക് അനാരോഗ്യം. നിലവിലുള്ള തൊഴിൽ മാറുന്നതിന് കാലം അനുകൂലമല്ല. പിതാവില്‍ നിന്നോ പിതൃബന്ധുക്കളില്‍ നിന്നോ വിഷമാനുഭവങ്ങള്‍, ദാമ്പത്യ സുഖക്കുറവ്.

പൂരുരുട്ടാതി: കൂട്ടായ്മകളിലും സംഘടനാ പ്രവർത്തനങ്ങളിലും മുന്നിട്ടിറങ്ങും. പഠനത്തിൽ ഉന്നതി കൈവരും. മാതാവിന്റെ പക്കല്‍ നിന്നും സഹായങ്ങള്‍ ലഭിക്കും, സന്താനഭാഗ്യം സിദ്ധിക്കും, സുഖാനുഭവങ്ങള്‍.

ഉതൃട്ടാതി: മത്സരങ്ങളിൽ വിജയം കൊയ്യും. കൃഷിയും കച്ചവടവും ലാഭത്തിലാവും. ജനപ്രീതിയും അംഗീകാരവും, ധനലാഭം, മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും, സ്ത്രീകള്‍ മുഖേന സന്തോഷം കിട്ടും.

രേവതി: പാരമ്പര്യ വസ്തുക്കളിൽ അധികാരാവകാശങ്ങൾ സ്ഥിരപ്പെട്ട് കിട്ടും. സ്വന്തം പ്രവൃത്തികൾ വിജയത്തിലെത്തും, ബിസിനസ്സിൽ നിന്നും മികച്ച ലാഭം നേടും, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും.