വായനാപക്ഷാചരണ സമാപനം
Tuesday 08 July 2025 6:49 AM IST
കല്ലമ്പലം: പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയിൽ നടന്ന വായനാപക്ഷാചരണ സമാപനം വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.ഷിഖാൻ പകൽക്കുറി ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് എം.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ജയചന്ദ്രൻ പനയറ മുഖ്യപ്രഭാഷണം നടത്തി.പ്രസീത പ്രസന്നന്റെ ആദ്യകവിതാ സമാഹാരമായ തുടക്കം എന്ന പുസ്തകം പ്രകാശനം ചെയ്തു.ഗ്രന്ഥശാല സെക്രട്ടറി വി.ശ്രീനാഥക്കുറുപ്പ്, വി.ശിവപ്രസാദ്, എം.കെ.സുരേന്ദ്രൻ,മജീഷ്യൻ വർക്കല മോഹൻദാസ്, ഷീനാരാജീവ്, മോഹനൻ നായർ, കെ.കെ. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.ഒറ്റൂർ പ്രവാസി കൂട്ടായ്മയുടെ ഉപഹാരം ഗൾഫ് പ്രതിനിധി അരുൺ.എം ഗ്രന്ഥശാലയ്ക്ക് കൈമാറി.