ടി.എസ്.എസ്.എസ് വാർഷികപൊതുയോഗം
പയ്യാവൂർ: നടുവിൽ സെന്റ് മേരിസ് ക്രെഡിറ്റ് യൂണിയന്റെ വാർഷിക പൊതുയോഗം നടുവിൽ പാരിഷ് ഹാളിൽ യൂണിറ്റ് ഡയറക്ടർ ഫാ ജോബി ചെരുവിലിന്റെ അദ്ധ്യക്ഷതയിൽ തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റി അതിരൂപതാ പ്രസിഡന്റ് ജോഷി കുന്നത്ത് ഉദ്ഘാടനം ചെയ്തു. ടി. എസ്.എസ്.എസ് ചെമ്പേരി മേഖലാ പ്രോഗ്രാം മാനേജർ ലിസി ജിജി മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് സിബി ചെരുവുപ്പുരയിടത്തിൽ ആമുഖ പ്രഭാഷണം നടത്തി. യൂണിറ്റ് റിപ്പോർട്ടും ഓഡിറ്റ് റിപ്പോർട്ടും സെക്രട്ടറി ജോജി പുളിമൂട്ടിൽ അവതരിപ്പിച്ചു. മേഖല വൈസ് പ്രസിഡന്റ് ബേബി മുല്ലൂർ, സിസ്റ്റർ ഫിൽസി , ഷാജി മേലെമുറി, ഡോ സിസ്റ്റർ ലൂസിയ ജോർജ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അതിരൂപതാ പ്രസിഡന്റ് ജോഷി കുന്നത്ത് ആദരിച്ചു.കൂടാതെ മുടങ്ങാതെ നിക്ഷേപം ഇട്ടവർക്കും, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ടി.എസ്.എസ്.എസ് റീജിയണൽ ഡയറക്ടർ ഫാ.ജോബി ചെരുവിൽ സമ്മാനങ്ങൾ നൽകി.