ബസുടമകൾ നഗരത്തിൽ പ്രകടനം നടത്തി
Monday 07 July 2025 7:12 PM IST
തലശ്ശേരി: ഇന്ന് നടക്കുന്ന സൂചനാ പണിമുടക്കിന്റെ ഭാഗമായി തലശ്ശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. നാരങ്ങാപുറത്തെ ബസുടമസ്ഥ സംഘം ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം പുതിയ ബസ് സ്റ്റാൻഡ് ലോഗൻസ് റോഡ് വഴി നാരങ്ങാപ്പുറത്ത് സമാപിച്ചു.ഭാരവാഹികളായ കെ.ഗംഗാധരൻ, കെ.പ്രേമാനന്ദൻ, ടി.പി.പ്രേമനാഥൻ, കെ.കെ.ജിനചന്ദ്രൻ, എൻ.പി.വിജയൻ, കെ.ദയാനന്ദൻ, ടി.എം.സുധാകരൻ, കൊട്ടയോടി വിശ്വനാഥൻ നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് കാലോചിതമായി വർദ്ധിപ്പിക്കുക, ലിമിറ്റഡ് സ്റ്റോപ്പ്, ദീർഘദൂര ബസുകളുടെ പെർമിറ്റ് അതേപടി പുതുക്കി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാനത്ത് 22 മുതൽ അനശ്ചിതകാല സമരം നടത്തുന്നത്.