മഹിളാ കോൺഗ്രസ് സൂപ്രണ്ടിനെ ഉപരോധിച്ചു

Monday 07 July 2025 7:13 PM IST

തലശ്ശേരി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മഹിളാ കോൺഗ്രസ് കോടിയേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനറൽ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. മഹിളാ കോൺഗ്രസ് ജില്ലാവൈസ് പ്രസിഡന്റ് എ.ശർമിള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്പ്രസിഡന്റ് ദീപാ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക, കുട്ടിവാർഡ് തുറന്നു പ്രവർത്തിക്കുക, മോർച്ചറി കെട്ടിടം ഉപയോഗയോഗ്യമാക്കുക, ആശുപത്രി കെട്ടിടത്തിന്റെ ചോർച്ചകൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. കെ.പി.കുശലകുമാരി, എൻ.പി.സരോജിനി, വി.കെ.സുചിത്ര, പി.കെ.സുനിത, എം.ഷീബ, കെ.കെ.അജിത, കെ.വി.ദിവിദ, സി.കെ. സോപ്ന, ടി.പി.ജസീന, ടി.സതി, ടി.രമ്യ സംസാരിച്ചു.