എന്റെ അക്കൗണ്ടിൽ നിന്നുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യരുത്, വ്യക്തിഗത വിവരങ്ങൾ പങ്കുവയ്ക്കരുത്, അറിയിപ്പുമായി ഉണ്ണി മുകുന്ദൻ
തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് നടൻ ഉണ്ണി മുകുന്ദൻ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. 2.9 മില്യൺ ഫോളോവേഴ്‌സ് ഉള്ള ഐആം ഉണ്ണി മുകുന്ദൻ എന്ന യൂസർ നെയിമിലുള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് താരം വ്യക്തമാക്കി.
എന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. അക്കൗണ്ടിൽ നിന്നു വരുന്ന അപ്ഡേറ്റുകൾ, ഡി.എമ്മുകൾ, സ്റ്റോറികൾ, കണ്ടന്റുകൾ എന്നിവ എന്നിൽ നിന്നുള്ളതല്ല. അവ ഹാക്കർമാരാണ് പോസ്റ്റ് ചെയ്യുന്നത്. ഇപ്പോൾ അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. വ്യക്തിഗത വിവരങ്ങൾ പങ്കുവയ്ക്കരുത്. പ്രശ്ന പരിഹരിക്കാൻ ബന്ധപ്പെട്ടവരുമായി ചേർന്ന് പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് ഉണ്ണി മുകുന്ദൻ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
ഗെറ്റ് സെറ്റ് ബേബിയാണ് ഉണ്ണി മുകുന്ദന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അടുത്തിടെ മുൻ മാനേജരും ഉണ്ണി മുകുന്ദനുമായുള്ള തർക്കങ്ങൾ വിവാദമായിരുന്നു. മാർക്കോയുടെ രണ്ടാം ഭാഗത്തിൽ നിന്ന് പിൻമാറുന്നുവെന്നും താരം അറിയിച്ചിരുന്നു.