രൺവീർ സിങ് - ആദിത്യ ധർ ചിത്രം ധുരന്ദർ ഫസ്റ്റ് ലുക്ക്
ബോളിവുഡ് താരം രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ് ആക്ഷൻ ത്രില്ലർ 'ധുരന്ദർ"ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. രൺവീർ സിംഗിന്റെ ജന്മദിനം പ്രമാണിച്ചാണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. ഡിസംബർ 5ന് ആഗോള റിലീസായെത്തും. ജിയോ സ്റ്റുഡിയോസ്, B62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണായക വേഷങ്ങളിലെത്തുന്നു. 'ഉറി ദ സർജിക്കൽ" സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. രണ്ടു മിനിറ്റ് 40 സെക്കന്റ് ദൈർഘ്യം വരുന്ന "ധുരന്ദർ" ഫസ്റ്റ് ലുക്ക് വീഡിയോ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ദൃശ്യങ്ങളാൽ സമ്പന്നമാണ്. വമ്പൻ ആക്ഷനും നിഗൂഢതയും നിറഞ്ഞ വീഡിയോക്ക് സംഗീതമൊരുക്കിയത് ശാശ്വത് ആണ്. ഹനുമാൻ കൈൻഡ്, ജാസ്മിൻ സാൻഡ്ലാസ് എന്നിവരുടെ ശബ്ദവും വീഡിയോയിലെ സംഗീതത്തിന് മാറ്റു കൂട്ടുന്നു. ബി 62 സ്റ്റുഡിയോ നിർമ്മിച്ച് ജിയോ സ്റ്റുഡിയോസ് അവതരിപ്പിക്കുന്നു. ഛായാഗ്രഹണം:- വികാഷ് നൗലാഖ, എഡിറ്റർ: ശിവകുമാർ വി. പണിക്കർ, സംഗീതം - ശാശ്വത് സച്‌ദേവ്, പി.ആർ.ഒ: ശബരി.