വിജയ് സേതുപതി-പുരി ജഗനാഥ് ചിത്രം ആരംഭിച്ചു
Tuesday 08 July 2025 3:26 AM IST
വിജയ് സേതുപതിയെ നായകനാക്കി തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഹൈദരാബാദിൽ ആരംഭിച്ചു. മലയാളി താരം സംയുക്ത മേനോൻ ആണ് നായിക. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. പ്രേക്ഷകർ ഇതുവരെ കാണാത്ത രീതിയിൽ വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന, ചിത്രം ഡ്രാമ, ആക്ഷൻ, ഇമോഷൻ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് പുരി കണക്ടിന്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ഒപ്പം ജെ.ബി മോഷൻ പിക്‌ചേഴ്സ് ബാനറിൽ ജെ.ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ്. ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. പി.ആർ.ഒ: ശബരി.