23 മിന്നൽ പ്രളയങ്ങൾ, ഹിമാചലിനെ കവർന്ന് മണ്ണിടിച്ചിലും
Tuesday 08 July 2025 1:21 AM IST
മൺസൂൺ മഴക്കെടുതിയിൽ വിറങ്ങലിച്ച് ഹിമാചൽ പ്രദേശ്. ജൂൺ 20 മുതലുളള കണക്ക് പ്രകാരം മരണസംഖ്യ 78 ആയി. സംസ്ഥാനത്ത് 23 മിന്നൽ പ്രളയങ്ങളും 19 മേഘ വിസ്‌ഫോടനങ്ങളും 16 മണ്ണിടിച്ചിലുകളുമാണ് റിപ്പോർട്ട് ചെയ്തത്. 541കോടിയിലധികം രൂപയുടെ നാശനഷ്ടമാണുണ്ടായത്. ദുരന്തത്തിൽ 37പേരെ കാണാതായി.