യു.എ.ഇയിൽജോലിയില്ല, യുവാക്കൾക്ക് ദുരിതം, പിരിച്ചുവിടൽ

Tuesday 08 July 2025 1:24 AM IST

യു.എ.ഇയിൽ യുവ ബിരുദധാരികൾക്കുള്ള തൊഴിലവസരങ്ങൾ കാര്യമായി കുറഞ്ഞുവരുന്നതായി റിപ്പോർട്ട്. എ.ഐയും ചാറ്റ് ജി.പി.ടിയും തന്നെയാണ് ഇവിടെയും വില്ലന്റെറോളിൽ. സ്വദേശി വത്കരണവും എ.ഐയുടെ കടന്നുവരവും മൂലം യു.എ.ഇപോലുള്ള ഗൾഫ് രാജ്യങ്ങളിൽ തൊഴിൽനേടുക കടുത്ത വെല്ലുവിളിയാണെന്നാണ് വിദഗ്ദ്ധരുൾപ്പെടെ ചൂണ്ടിക്കാണിക്കുന്നത്.