ലക്ഷ്യങ്ങൾ പലത്, രാജ്യത്തെ നടുക്കി തഹാവൂർ റാണയുടെ കുറ്റസമ്മതം

Tuesday 08 July 2025 1:25 AM IST

ഇന്ത്യയെ നടുക്കിയ 2008ലെ മുംബയ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ തഹാവുർ ഹുസൈൻ റാണ ആക്രമണത്തിൽ തന്റെ പങ്ക് സമ്മതിച്ചതായി റിപ്പോർട്ട്. താൻ പാകിസ്ഥാൻ സൈന്യത്തിന്റെ വിശ്വസ്തനായ ഏജന്റായിരുന്നുവെന്നും റാണ വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ദില്ലിയിലെ തീഹാർ ജയിലിൽ എൻ.ഐ.എ കസ്റ്റഡിയിലാണ് തഹാവൂർ റാണ.