ലഹരി വിമുക്ത നവകേരളം

Tuesday 08 July 2025 4:05 AM IST

മാവേലിക്കര: സ്‌കൗട്ട് ആന്റ് ഗൈഡ്സ് മാവേലിക്കര ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരി വിമുക്ത നവകേരളം പരിപാടി സംഘടിപ്പിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് വിദ്യാധരൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. ഡി.സി വി.കെ.അനിൽകുമാർ അദ്ധ്യക്ഷനായി. റിട്ട.എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം.കെ.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. എം.രവികൃഷ്ണൻ, എസ്.ലീലാമ്മ, കെ.ശ്രീകുമാർ, എൻ.ശ്രീകുമാർ, ബി.രേണുക, ഒ.വി.പ്രീതി, ഡി.സുജാത, കെ.ജെ.അനി എന്നിവർ സംസാരിച്ചു.