മോഷ്ടാക്കളെ പിടികൂടി
Tuesday 08 July 2025 2:03 AM IST
പിറവം: രാമമംഗലം ആശുപത്രിപടിയിൽ മോഷണം നടത്തിയ അന്യസംസ്ഥാനക്കാരെ തൊണ്ടിമുതലുകളുമായി പോലീസ് പിടികൂടി. ആശുപത്രിപടിയിലുള്ള വീട്ടിൽ നിന്ന് ചെമ്പുരുളിയും പാത്രങ്ങളും മോഷ്ടിച്ച് കടന്നവരാണ് രാമമംഗലം പൊലീസിന്റെ പിടിയിലായത്.
രാമമംഗലം സെൻട്രൽ റസിഡന്റ്സ് അസോസിയേഷൻ പരിധിയിലുള്ള വീട്ടിലാണ് മോഷണം നടന്നത്.മേഖലയിൽ മോഷണങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പകലും രാത്രിയും ശ്രദ്ധവേണമെന്ന് പൊലീസ് അറിയിച്ചു.