ശുഭാംശു ശുക്ലയുമായി സംവദിച്ച് 8 -ാംക്ലാസ് വിദ്യാർത്ഥിനി നിള
Tuesday 08 July 2025 1:03 AM IST
ചാരുംമൂട് : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഇന്ത്യയ്ക്കാരൻ ശുഭാംശു ശുക്ലയുമായി സംവദിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ വി.എച്ച്.എസ്.എസിലെ 8 -ാംക്ലാസ് വിദ്യാർത്ഥിനി നിള. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കൊപ്പമാണ് നിളയും പങ്കെടുത്തത്. ബഹിരാകാശ നിലയത്തിൽ നിന്നും ഹാം റേഡിയോ വഴിയാണ് ശുഭാംശു കുട്ടികളുമായി സംസാരിച്ചത്. പൊതുവിദ്യാലയങ്ങൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവടങ്ങളിൽ നിന്നുള്ള കുട്ടികളെയാണ് ഇതിനായി തെരഞ്ഞെടുത്തത്. താമരക്കുളം നെടിയത്ത് കംപ്യൂട്ടർ ഗ്രാഫിക്സ് ഡിസൈനറായ ദിലീപിന്റെയും സീമയുടെയും മകളാണ് നിള