കർഷകസഭയും ഞാറ്റുവേല ചന്തയും
Tuesday 08 July 2025 12:04 AM IST
കുടയത്തൂർ : കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന കർഷക സഭയും തിരുവാതിര ഞാറ്റുവേല ചന്തയും കുടയത്തൂർ കൃഷിഭവനിൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആഞ്ജലീന സിജോയുടെ അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.എൻ ഷിയാസ് പച്ചക്കറി തൈകൾ മുതിർന്ന കർഷകയായ ഏലിയാമ്മ അരീക്കാട്ടിനു നൽകി ഉദ്ഘാടനം ചെയ്തു. കാർഷിക വികസന സമിതി അംഗങ്ങൾ കർഷക ഗ്രൂപ്പുകൾ, കൃഷിക്കുട്ടങ്ങൾ കർഷകർ എന്നിവർ കൊണ്ടുവന്ന കാർഷിക ഉത്പന്നങ്ങൾ, ഫലവൃക്ഷ തൈകൾ , പച്ചക്കറി തൈകൾ, കൊടി വള്ളി, ജൈവ വളങ്ങൾ, മൂല്യ വർദ്ധിത ഉത്പന്നങ്ങൾ എന്നിവയുടെ വിൽപനയും കൈമാറ്റവും നടത്തി. വണ്ണപ്പുറം കൃഷി ഓഫീസർ അഭിജിത്ത് പി.എച്ച് പച്ചക്കറി കൃഷിയെപ്പറ്റി ക്ലാസ് എടുത്തു. കൃഷി ഓഫീസർ റിയ ആന്റണി സ്വാഗതവും അസി.കൃഷി ഓഫീസർ സാബു പി. എസ് നന്ദിയും പറഞ്ഞു.