നീതു സി.സുബ്രഹ്മണ്യന് കാവ്യ പുരസ്കാരം

Tuesday 08 July 2025 1:10 AM IST

ആലപ്പുഴ : പുരോഗമന കലാ -സാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാവും കവിയും നാടകകാരനുമായിരുന്ന എം എൻ കുറുപ്പിന്റെ സ്മരണ നിലനിർത്തുന്നതിനായി പുരോഗമന കലാസാഹിത്യസംഘം യുവ എഴുത്തുകാർക്കായി ഏർപ്പെടുത്തിയിട്ടുള്ള ഇരുപതിനായിരത്തി ഒന്ന് രൂപയും ശില്പവുംപ്രശസ്തിപത്രവും അടങ്ങുന്ന ഈ വർഷത്തെ എം എൻ കാവ്യപുരസ്ക്കാരത്തിന് മലപ്പുറം ജില്ലയിലെ എടപ്പാൾ പെരുമ്പറമ്പ് സ്വദേശിനി

ഡോ. നീതു. സി. സുബ്രഹ്മണ്യൻ അർഹയായി. പി.കെ. ഗോപി ജൂറി ചെയർമാനും മ പ്രൊഫ. എ. ജി. ഒലീന , എസ്. ജോസഫ് എന്നിവർ അംഗങ്ങളുമായുള്ള ജൂറിയാണ് അവാർഡ് നിർണ്ണയം നടത്തിയത്.