സാംസ്ക്കാരിക സമ്മേളനം

Tuesday 08 July 2025 2:10 AM IST

അമ്പലപ്പുഴ : പുറക്കാട് പുത്തൻനട ദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചു നടന്ന സാംസ്ക്കാരിക സമ്മേളനം വ്യോമസേന റിട്ട.ഫ്ളൈയിംഗ് ഓഫീസർ പരമേശ്വരൻ സന്നിധി ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. ക്ഷേത്രം പ്രസിഡന്റ് പ്രദീപ് തോപ്പിൽ അദ്ധ്യക്ഷനായി. സെക്രട്ടറി ആഞ്ജനേയൻ ഇല്ലത്തുപറമ്പ്, ഖജാൻജി വി. പുരുഷോത്തമൻ , ജനറൽ കൺവീനർ ജി. സുദേവൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷ്ഠാ വാർഷികത്തിന് മേൽശാന്തി ഹരിശാന്തി, തന്ത്രി കണ്ണമംഗലം സുരേഷ് നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു.