പെൻഷനേഴ്സ് യൂണിയൻ കൺവെൻഷൻ

Tuesday 08 July 2025 2:10 AM IST

അമ്പലപ്പുഴ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ അമ്പലപ്പുഴ തെക്ക് യൂണിറ്റ് കൺവൻഷൻ യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് കെ. ഗോപി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.രാജമ്മ നവാഗതരെ സ്വീകരിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.ജി .വേണുനാഥൻ അദ്ധ്യക്ഷനായി. സെക്രട്ടറി സി.വി.പീതാംബരൻ സ്വാഗതം പറഞ്ഞു. ലെയ്സൺ ഓഫീസർ പി .സുരേഷ് ബാബു , വൈസ് പ്രസിഡന്റുമാരായ എൻ .രാജപ്പൻ പിള്ള , ആനിമ്മ ടി.തോമസ് ,എൽ.ശാന്തകുമാരിയമ്മ , ഖജാൻജി കെ.വസന്തകുമാർ ,ജോയിന്റ് സെക്രട്ടറി വി. എസ്. ഭാസ്ക്കരൻ ആചാരി ,കെ.ഭാസ്ക്കരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.