കെ.കരുണാകരൻ അനുസ്മരണം
Tuesday 08 July 2025 2:14 AM IST
മാവേലിക്കര - ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കെ.കരുണാകരൻ അനുസ്മരണം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനി വർഗീസ് അദ്ധ്യക്ഷനായി. കെ.പി.സി.സി നിർവ്വാഹക സമിതി അംഗം കോശി എം.കോശി പ്രഭാഷണം നടത്തി. ഡി.സി.സി ഭാരവാഹികളായ കെ.ആർ.മുരളീധരൻ, ലളിതാ രവീന്ദ്രനാഥ്, കെ.എൽ.മോഹൻലാൽ, എം.കെ.സുധീർ, നഗരസഭ ചെയർമാൻ നൈനാൻ സി.കുറ്റിശ്ശേരിൽ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.ഗോപൻ, മണ്ഡലം പ്രസിഡൻ്റ് ജെസ്റ്റിസൺ പാട്രിക്ക് തുടങ്ങിയവർ സംസാരിച്ചു.