അമ്മ വായനസദസ് സംഘടിപ്പിച്ചു

Tuesday 08 July 2025 12:16 AM IST

അമ്പലപ്പുഴ: കെ.കെ.കുഞ്ചുപിള്ള സ്മാരക ഗ്രന്ഥശാല ആൻഡ് വായനശാല വായനപക്ഷാചരണം 2025ന്റെ ഭാഗമായി അമ്മ വായനസദസ് സംഘടിപ്പിച്ചു. ആമയിട ജി.എൽ.പി.സ്കൂളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ശോഭാബാലൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ എച്ച്.എം വി.എം. ലിസി അദ്ധ്യക്ഷയായി. സാഹിത്യകാരി ഇന്ദുലേഖ അമ്മവായനയെക്കുറിച്ച് ക്ലാസെടുത്തു. പഞ്ചായത്ത് മെമ്പർ ശ്രീലേഖ , എഴുത്തുകാരൻ അനീഷ് പത്തിൽ, അമൃത, ആർ. ബാബു, രാഗേഷ് , സീനിയർ അസിസ്റ്റന്റ് സുനിത, ഗ്രന്ഥശാല സെട്ടറി ബി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. മദർ പി.ടി.എ പ്രസിഡന്റ് ഐശ്വര്യ സ്വാഗതം പറഞ്ഞു.