കർഷക സംഘം മേഖലാ സമ്മേളനം

Tuesday 08 July 2025 1:16 AM IST

മുഹമ്മ: കർഷക സംഘം മുഹമ്മ മേഖലാ സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ബി.ശ്രീലത ഉദ്ഘാടനം ചെയ്തു . കേരള കർഷക സംഘം മുഹമ്മ മേഖലാ പ്രസിഡ്റ് എം.എസ്.ശശിധരൻ അദ്ധ്യക്ഷനായി. സി.പി.എം മാരാരിക്കുളം ഏരിയ സെന്റർ അംഗം ജെ.ജയലാൽ പച്ചക്കറിത്തൈ വിതരണം ചെയ്തു. പച്ചക്കറി കൃഷിയും കൃഷിരീതികളും എന്ന വിഷയത്തിൽ സംസ്ഥാന കർഷക അവാർഡ് ജേതാവ് കെ. പി. ശുഭകേശൻ ക്ലാസ്സ് നയിച്ചു. , സെക്രട്ടറി പി. പി. ബൈജു, സി.കെ.സുരേന്ദ്രൻ, ഡി.ഷാജി , കെ.സലിമോൻ , എ.പ്രേംനാഥ് , ടി.ഷാജി , വിഷ്ണു വി.വട്ടച്ചിറ , എം.ചന്ദ്ര, അൻഷാദ് എന്നിവർ സംസാരിച്ചു.