സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ്പ്
Tuesday 08 July 2025 1:16 AM IST
അമ്പലപ്പുഴ: സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റി ജില്ലാ അണ്ടർ 13 ഓപ്പൺ ആൻഡ് ഗേൾസ് സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. എച്ച്. സലാം എം .എൽ. എ ഉദ്ഘാടനം ചെയ്തു. ചെസ് ടെക്നിക്കൽ കമ്മിറ്റി വൈസ് ചെയർമാൻ സി .ആർ. സോമൻ അദ്ധ്യക്ഷനായി. പി. കെ. ഉമാനാഥൻ, അഡ്വ. മാർട്ടിൻ, ലക്ഷ്മി, മാത്യു, കൈലാസ് തോട്ടപ്പള്ളി, കൺവീനർ സിബി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ചെസ് ടെക്നിക്കൽ കമ്മിറ്റി ട്രഷറർ ധീരേഷ് അൻസേര സ്വാഗതം പറഞ്ഞു. ആൺകുട്ടികളുടെ വിഭാഗത്തിൽ വേദിക് വിശ്വനാഥ് ചാമ്പ്യനും നിർമ്മൽ ഡി.അൻസേര റണ്ണറപ്പുമായി. പെൺകുട്ടികളുടെ വിഭാഗത്തിൽ ഋതുപർണ ചാമ്പ്യനും അയന എച്ച്.നായർ റണ്ണറപ്പുമായി.