എസ്.ജെ സൂര്യയുടെ കില്ലറിന് റഹ്മാന്റെ സംഗീതം
10 വർഷങ്ങൾക്ക് ശേഷം എസ്.ജെ സൂര്യ സംവിധാനം ചെയ്യുന്ന കില്ലർ എന്ന ചിത്രത്തിന് എ.ആർ റഹ്മാന്റെ സംഗീതം. ചിത്രത്തിൽ എസ്.ജെ സൂര്യ തന്നെയാണ് നായകൻ. പ്രീതി അസ്രാനിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വാലി, ഖുഷി,ന്യു തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത എസ്.ജെ സൂര്യ ഇത്തവണ വൻ താരനിരയെ അണിനിരത്തിയാണ് കില്ലർ ഒരുക്കുന്നത്. എസ്.ജെ സൂര്യ സംവിധാനം ചെയ്ത നാനി, ന്യൂ, അമ്പേ ആരുയിരേ, പുലി എന്നീ ചിത്രങ്ങൾക്കും എ ആർ റഹ്മാൻ സംഗീതമൊരുക്കിയിട്ടുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും എസ്.ജെ സൂര്യയുടെ എയ്ഞ്ചൽ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം. ഗോകുലം മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ ആദ്യമായാണ് എ.ആർ റഹ്മാൻ സംഗീത സംവിധായകനായി എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. കില്ലർ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ നിർമാണ രംഗത്തും ശ്രീ ഗോകുലം മൂവീസ് വീണ്ടും സജീവമാവുകയാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നതും എസ്.ജെ സൂര്യയാണ്. കോ പ്രൊഡ്യൂസെഴ്സ്: വി.സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി. പാൻ ഇന്ത്യൻ ചിത്രമായ കില്ലർ 5 ഭാഷകളിലാണ് റിലീസിനെത്തുന്നത്. പി.ആർ.ഒ: ശബരി.