സ്‌പ്രീ 2025ന് അംഗീകാരം
Tuesday 08 July 2025 12:35 AM IST
ന്യൂഡൽഹി: ഇ.എസ്.ഐ പദ്ധതിയിലുൾപ്പെട്ട ജീവനക്കാരുടെ രജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയായ സ്‌പ്രീ 2025ന് അംഗീകാരം. ഷിംലയിൽ കേന്ദ്ര തൊഴിൽമന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയിൽ നടന്ന 196ാമത് ഇ.എസ്.ഐ കോർപ്പറേഷൻ യോഗത്തിലാണ് എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ പദ്ധതി അംഗീകരിച്ചത്. ജൂലായ് 1 മുതൽ ഡിസംബർ 31വരെ രജിസ്ട്രേഷന് സൗകര്യമുണ്ടാകും. തൊഴിലുടമകൾക്കും ജീവനക്കാർക്കും എൻറോൾ ചെയ്യാൻ ഒറ്റത്തവണ അവസരമാണ് നൽകുന്നത്. ഇ.സി.എസ്.ഐ പോർട്ടൽ, ശ്രമ സുവിധ,എം.സി.എ പോർട്ടൽ എന്നിവ വഴി തൊഴിലുടമകൾക്ക് അവരുടെ യൂണിറ്റുകളെയും ജീവനക്കാരെയും ഡിജിറ്റലായി രജിസ്റ്റർ ചെയ്യാം.