ജില്ലാ കൺവെൻഷൻ
Tuesday 08 July 2025 1:53 AM IST
കല്ലമ്പലം: ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിനായി യു.ഡി.ടി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ധ്യാപക ഭവനിൽ ജില്ലാ കൺവെൻഷൻ നടന്നു. ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഡോ.കെ ബിന്നി അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ പ്രതാപൻ സ്വാഗതം പറഞ്ഞു.എസ്.ടി.യു സംസ്ഥാന സെക്രട്ടറി മാഹിൻ അബൂബക്കർ, യു.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജയകുമാർ,ടി.യു.സി.സി ജില്ലാ സെക്രട്ടറി ആനയറ രമേശ് തുടങ്ങിയവർ പങ്കെടുത്തു.