കാൽനട പ്രചാരണ ജാഥ

Tuesday 08 July 2025 3:53 AM IST

കോവളം: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ കർഷക ദ്രോഹനയങ്ങൾക്കെതിരെ നാളെ നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിന് മുന്നോടിയായി കോവളം മേഖലയുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കാൽനട പ്രചാരണ ജാഥ സംഘടിപ്പിച്ചു.എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കല്ലിയൂർ ശിവകുമാർ ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു കോവളം മേഖലാ കൺവീനർ അഡ്വ.വിനായകൻ നായർ ജാഥ ക്യാപ്ടനും, മുട്ടയ്ക്കാട് വേണുഗോപാൽ മാനേജറുമായിരുന്നു.സി.പി.എം എൽ.സി സെക്രട്ടറി കോവളം ബാബു,ചിത്രലേഖ,ഷീലാ അജിത്ത് തുടങ്ങിയവർ സംസാരിച്ചു.സമാപനയോഗം സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി എ.ജെ.സുക്കാർണോ ഉദ്ഘാടനം ചെയ്തു.