പ്രകടനവും യോഗവും
Tuesday 08 July 2025 3:56 AM IST
തിരുവനന്തപുരം: നാളെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ കേരള ബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ പ്രകടനവും യോഗവും നടത്തി.ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.കെ.ബി.ഇ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ.രാജസേനൻ,ബെഫി ജില്ലാ സെക്രട്ടറി നിഷാന്ത്.എൻ,ആശ.എസ് എന്നിവർ സംസാരിച്ചു.പ്രതീഷ് വാമൻ സ്വാഗതവും കെ.ശിവകുമാർ നന്ദിയും പറഞ്ഞു.കെ.ബി.ഇ.എഫ് സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്.ഷഹിനാദ്,എം.സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി.പ്രകടനം മസ്‌കോട്ട് ഹോട്ടലിന് സമീപത്ത് നിന്ന് ആരംഭിച്ച് കേരള ബാങ്ക് ഹെഡ് ഓഫീസിൽ സമാപിച്ചു.