സെക്രട്ടേറിയറ്റ് നടയിൽ പ്രതിഷേധിക്കും
Tuesday 08 July 2025 2:03 AM IST
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ (എ.കെ.സി.എ) ഇന്ന് രാവിലെ 11ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും സംഘടിപ്പിക്കും. ഇന്ന് നടക്കുന്ന സമരത്തിൽ എല്ലാ ജില്ലകളിൽ നിന്നും തൊഴിലാളികൾ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ്, സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ.കെ.പോൾ, സംസ്ഥാന ട്രഷറർ എം.ജി.ശ്രീവത്സൻ, സെക്രട്ടറി കെ.കെ.കബീർ, ഭരണസമിതി അംഗം വി.സുനുകുമാർ, ജില്ലാ പ്രസിഡന്റ് വി.എസ്. മാത്യൂസ് എന്നിവർ പങ്കെടുത്തു.