ബാർ ജീവനക്കാരെ മർദ്ദിച്ച പ്രതി അറസ്റ്റിൽ
Tuesday 08 July 2025 12:59 AM IST
തിരുവില്വാമല: ബാറിൽ അക്രമം നടത്തിയ പ്രതി അറസ്റ്റിൽ. തിരുവില്വാമല സെന്ററിലെ ബാർ ആൻഡ് ഹോട്ടലിലെ ജീവനക്കാരെ മർദ്ദിച്ച പരാതിയിൽ തിരുവില്വാമല പട്ടിപ്പറമ്പ് മച്ചിങ്ങൽ വീട്ടിൽ അജീഷ് (35) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. അജീഷ് ബാറിലെ അടുക്കളയിൽ കയറി കാരറ്റ് എടുത്തത് ജീവനക്കാർ ചോദ്യം ചെയ്തതാണ് അടിപിടിയിൽ കലാശിച്ചത്. പാചകക്കാരൻ പ്രദീപ്, സൂപ്പർവൈസർ ജയദേവൻ എന്നിവർക്കാണ് പരിക്കേറ്റത്. എറണാകുളത്ത് നിന്നാണ് പ്രതിയെ പഴയന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.