ടെഡ് എക്സ് ടോക്‌ഷോ

Tuesday 08 July 2025 3:05 AM IST

വിഴിഞ്ഞം: ആഗോള തലത്തിൽ ശ്രദ്ധ നേടിയ ടെഡ് എക്സ് ഇവന്റ് വെള്ളായണി കാർഷിക കോളേജിൽ ഇന്ന് നടക്കും. കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ബി.അശോക് ഉദ്ഘാടനം ചെയ്യും.കലാ-കായിക സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ച പ്രമുഖ വ്യക്തികളായ ഡോ.അരുൺ.എസ്.നായർ,കേണൽ‍ ഋഷി രാജലക്ഷ്മി,ഡോ.സഞ്ജയ് ബെഹാരി, ബാബു രാമചന്ദ്രൻ,അമൽ മനോജ്,സഞ്ജന ജോർജ്ജ് എന്നിവരാണ് മുഖ്യ പ്രഭാഷകർ. വെള്ളായണി കാർഷിക കോളേജ് ഡീൻ ഡോ.റോയ് സ്റ്റീഫൻ,കാർഷിക വിജ്ഞാന വ്യാപന വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ.അലൻ തോമസ് തുടങ്ങിയവർ പങ്കെടുക്കും. ഈ വർഷം ടെഡ് എക്സ് ടോക് ഷോ നടത്തുന്നതിനായി കേരളത്തിൽ അനുമതി ലഭിച്ച മൂന്ന് സ്ഥാപനങ്ങളിൽ ഒന്നാണ് കേരള കാർഷിക സർവകലാശാല.