'ജാതി സെൻസസ് പ്രകാരം ആനുകൂല്യങ്ങൾ നൽകണം'
കൊടുങ്ങല്ലൂർ: ജാതി സെൻസസ് പ്രകാരം ആനുപാതികമായ അനുകുല്യങ്ങൾ നൽകാൻ നടപടിയെടുക്കണമെന്നും വിശ്വകർമ്മജരുടെ മുടങ്ങിയ പെൻഷൻ പരിഷ്‌കരിച്ച് മുൻകാല പ്രാബല്യത്തോടെ നൽകണമെന്നും കേരള വിശ്വകർമ്മ മഹാസഭ ശ്രീനാരായണപുരം ശാഖാ വാർഷിക പൊതുയോഗവും കുടുംബ സദസും ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി.കെ. തമ്പി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ബോർഡ് മെമ്പർ എ.ആർ. സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് ഇ.കെ. ധർമ്മദേവൻ അദ്ധ്യക്ഷനായി. ചലച്ചിത്ര താരം നിതാരാധ വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു. താലൂക്ക് സെക്രട്ടറി ടി.ബി. സുരേഷ് ബാബു വരണാധികാരിയായി. യൂണിയൻ പ്രതിനിധി പി.എ. കുട്ടപ്പൻ, മഹിളാ സമാജം സംസ്ഥാന സെക്രടറി ടി.കെ. കലാശിവൻ, പുല്ലൂറ്റ് ശാഖാ പ്രസിഡന്റ് വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: ഇ.കെ. ധർമ്മദേവൻ (പ്രസിഡന്റ്), എ.ആർ. മംഗളൻ (വൈസ് പ്രസിഡന്റ്), എൻ.കെ. ഉമേഷ് (സെക്രട്ടറി), എൻ.പി. രാജഗോപാൽ (ജോയിന്റ് സെക്രടറി), എം.കെ. സുരേഷ് ബാബു (ട്രഷറർ), എ.കെ. അനിൽകുമാർ, എ.ആർ. സുബ്രഹ്മണ്യൻ, പി.എ. കുട്ടപ്പൻ (യൂണിയൻ പ്രതിനിധികൾ).