സേവാഭാരതി ജില്ലാ വാർഷിക പൊതുയോഗം
Tuesday 08 July 2025 12:53 AM IST
തൃപ്രയാർ: ദേശീയ സേവാഭാരതി തൃശൂർ ജില്ലാ വാർഷിക പൊതുയോഗം പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എൻ. ഉണ്ണിരാജ അദ്ധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ ആദർശ് പനമ്പിള്ളി, ഗീത ടീച്ചർ, നോഫ് സി. പാറയ്ക്കൽ, എം.ഡി. പ്രദീപ്, ആർ.എസ്.എസ് ഉത്തരകേരള സഹകാര്യവാഹ് പി.പി. സുരേഷ് ബാബു, കെ.എസ്. പത്മനാഭൻ, എ.കെ. വാസുദേവൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ യൂണിറ്റുകളുടെ വിശേഷാൽ വൃത്തം അവതരിപ്പിച്ചു. തുടർന്ന് നടന്ന സമാപന സഭയിൽ ദേശീയ സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് മോഹനപ്രസാദ്, പി.എൻ. ഉണ്ണിരാജ, സംസ്ഥാന അദ്ധ്യക്ഷൻ ഡോ. രഞ്ജിത് വിജയ് ഹരി, ജില്ലാ മീഡിയ കോ- ഓർഡിനേറ്റർ സൗമ്യ മേനോൻ എന്നിവർ സംബന്ധിച്ചു.