'തൃശൂരിൽ രണ്ട് സീറ്റ് വേണം'
Tuesday 08 July 2025 12:54 AM IST
തൃശൂർ: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ രണ്ട് നിയമസഭാ സീറ്റ് ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ക്യാമ്പ് അംഗീകരിച്ച പ്രമേയത്തിൽ വ്യക്തമാക്കി. വടക്കാഞ്ചേരി, ഇരിങ്ങാലക്കുട മണ്ഡലങ്ങൾക്കാണ് മുൻഗണന. സമാപന സമ്മേളനം വർക്കിംഗ് ചെയർമാൻ അഡ്വ. പി.സി.തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.വി.കുരിയാക്കോസ് അദ്ധ്യക്ഷനായി. സംഘടനാ ചർച്ചകൾ ജില്ലാ വൈസ് പ്രസിഡന്റ് തോമസ് ആന്റണി നിയന്ത്രിച്ചു. ഉന്നതാധികാര സമിതി അംഗം ജോൺസൺ കാഞ്ഞിരത്തിങ്കൽ മോഡറേറ്ററായി. സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വജോയ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ ആൻസൺ കെ.ഡേവിഡ്, സി.എൽ.ലോറൻസ്, എൻ.ജെ.ലിയോ, കെ.ജെ.ജ്യോതി എന്നിവർ പ്രസീഡിയത്തിന് നേതൃത്വം നൽകി.