ഫോട്ടോ എടുക്കുന്നത് തടഞ്ഞെന്ന് പരാതി
Tuesday 08 July 2025 12:55 AM IST
വടക്കാഞ്ചേരി: ഉത്രാളിക്കാവ് ക്ഷേത്രത്തിൽ ചോറൂണ് ചടങ്ങിനെത്തിയ കുട്ടിയുടെ ഫോട്ടോ എടുക്കുന്നത് തടഞ്ഞതായി പരാതി. കുമരനെല്ലൂർ കാഞ്ഞിരക്കോട് സ്വദേശി ഉണ്ണിക്കൃഷ്ണൻ ദേവസ്വം അസിസ്റ്റന്റ് കമ്മിഷ്ണർക്ക് പരാതി നൽകി. മകന്റെ ചോറൂണ് ചടങ്ങ് ക്യാമറയിൽ പകർത്തുന്നതിനിടെ ജീവനക്കാരെത്തി തടയുകയും ചടങ്ങ് അലങ്കോലപ്പെടുത്തുകയും ചെയ്തുവെന്നാണ് ആരോപണം. എന്നാൽ, കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ഉത്രാളിക്കാവ് ക്ഷേത്രത്തിൽ വീഡിയോ, ഫോട്ടോ എടുക്കുന്നതിന് നിബന്ധന കൾക്ക് വിധേയമായി മാത്രമെ അനുമതിയുള്ളൂ. പ്രത്യേക ഫീസും നിശ്ചയിച്ചിട്ടുണ്ട് . 720 രൂപ അടച്ചാൽ വീഡിയോ, ഫോട്ടോ എടുക്കാൻ അനുമതി ലഭിക്കുമെന്നിരിക്കെ അതിന് തയ്യാറാകെ പ്രൊഫഷണൽ ക്യാമറാസംഘത്തെ എത്തിച്ച് ചിത്രീകരണം നടത്തുകയായിരുന്നുവെന്ന് ദേവസ്വം ഒാഫീസർ ജി.ശ്രീരാഗ് പറഞ്ഞു.