കൃഷ്ണഭഗവാന് മണൽ, മെറ്റൽ തുലാഭാരം
Tuesday 08 July 2025 12:55 AM IST
വടക്കാഞ്ചേരി : പാർളിക്കാട് വെള്ളത്തിരുത്തി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം നടന്നു. തുലാഭാരത്തിന് തുടക്കമായി. ആദ്യ തുലാഭാരം ജീവകാരുണ്യ പ്രവർത്തകൻ ഐശ്വര്യ സുരേഷ് നടത്തി. ഏറെ വ്യത്യസ്തമായിരുന്നു ഉൽപ്പന്നങ്ങൾ. 85 കിലോ ശുദ്ധി വരുത്തിയ മണലും മെറ്റലും കൊണ്ടായിരുന്നു തുലാഭാരം. പാർളിക്കാട് കണ്ടമ്പുള്ളി വീട്ടിൽ ഡോ.ഐശ്വര്യ സുരേഷ് കെട്ടിട നിർമ്മാണ കരാറുകാരൻ കൂടിയാണ്. അതുകൊണ്ടു കൂടിയാണ് ആരും തിരഞ്ഞെടുക്കാത്ത ഉത്പന്നങ്ങൾക്കൊണ്ട് തുലാഭാരം നടത്തിയത്. പഞ്ചസാര കൊണ്ട് സുരേഷിന്റെ മാതാവ് തങ്കവും തുലാഭാരം നടത്തി. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലേയ്ക്കായി പുഷ്പ ഉദ്യാനങ്ങൾ ഒരുക്കിയും ശ്രദ്ധേയനാണ് സുരേഷ്.