കുരുന്നുകൾക്ക് നവ്യാനുഭവമായി ബഷീർ അനുസ്മരണം
Tuesday 08 July 2025 1:27 AM IST
വേളൂർ: പാത്തുമ്മയും ആടും എട്ടുകാലി മമ്മൂഞ്ഞും സൈനബയും ഒറ്റക്കണ്ണൻ പോക്കറും തുടങ്ങി ബഷീർ കഥകളിലെ കഥാപാത്രങ്ങൾ ഒരിക്കൽ കൂടി വിദ്യാലയ മുറ്റത്ത് എത്തിയത് കുട്ടികൾക്ക് കൗതുകമായി. അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ ഹംദ ,ഹന, ഫർഹ, അനസ് എന്നിവരുടെ നേതൃത്വത്തിൽ പാത്തുമ്മയുടെ ആട് നോവലിന്റെ ദ്യശ്യാവിഷകാരവും നടന്നു. വിദ്യാരംഗം കോർഡിനേറ്റർ അനിത എം ബഷീർ കൃതികളും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി. വേളൂർ സെന്റ് ജോൺസ് യു.പി സ്‌കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം നടത്തി. സ്‌കൂൾ ഹെഡ്മിസ്ട്രസ് മഞ്ജു പോത്തൻ ഉദ്ഘാടനം ചെയ്തു.അദ്ധ്യാപകനായ ഗോകുൽ സി.ദിലീപ് പരിപാടിയ്ക്ക് നേതൃത്വം നൽകി. പി.ടി.എ പ്രസിഡന്റ് രാജേഷ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.