ലഹരിക്കെതിരെ ചിത്രരചനയുമായി ദൃശ്യ ഗുരുവായൂർ
Wednesday 09 July 2025 12:00 AM IST
ഗുരുവായൂർ: ലഹരിക്കെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായി ദൃശ്യ ഗുരുവായൂർ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. എൽ.പി, യു. പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലായി സംഘടിപ്പിക്കുന്ന മത്സരം ജൂലായ് 27ന് രാവിലെ പത്തിന് ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടത്തും. ഗുരുവായൂർ നഗരസഭാ പ്രദേശത്തെ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനമായി 3000 രൂപയും രണ്ടാം സമ്മാനമായി 2000 രൂപയും മൂന്നാം സമ്മാനമായി 1000 രൂപയും, മെമന്റോയും സർട്ടിഫിക്കറ്റും നൽകും. അവസാന തീയതി ജൂലായ് 12. ആഗസ്റ്റ് രണ്ടാം വാരം നടക്കുന്ന ലഹരി വിരുദ്ധ സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. ഫോൺ: 9446995286, 9447351993.