ചിങ്ങമഹോത്സവത്തിന് സ്വാഗത സംഘമായി
Wednesday 09 July 2025 12:00 AM IST
ഗുരുവായൂർ: ഗുരുവായൂരിൽ ചിങ്ങം ഒന്നിന് സംഘടിപ്പിക്കുന്ന ചിങ്ങമഹോത്സവത്തിന് 251 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഇരുന്നുറോളം മേളകലാകാരന്മാർ മാറ്റുരയ്ക്കുന്ന മഞ്ജുളാൽത്തറമേളം, അഞ്ഞൂറോളം ഐശ്വര്യവിളക്ക് സമർപ്പണം, ശ്രീ ഗുരുവായൂരപ്പൻ മേളപുരസ്കാര വിതരണം, പഞ്ചവാദ്യവും കലാരൂപങ്ങളുമായി ഭക്തജന ഘോഷയാത്ര, സമുദായ സമന്വയജോതി തെളിക്കൽ, കൊടിയേറ്റം എന്നിവയുമായി വിപുലമായി നടത്തുന്നതിന് യോഗം തീരുമാനിച്ചു. രുക്മിണി റീജൻസിയിൽ നടന്ന യോഗം മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ ഉദ്ഘാടനം ചെയ്തു. പുരാതന നായർ കൂട്ടായ്മ പ്രസിഡന്റ് കെ.ടി. ശിവരാമൻ നായർ അദ്ധ്യക്ഷനായി. കോ- ഓർഡിനേറ്റർ അഡ്വ. രവി ചങ്കത്ത്, സെക്രട്ടറി അനിൽ കല്ലാറ്റ്, ഐ.പി. രാമചന്ദ്രൻ , ബാലൻ വാറണാട്ട്, ഗുരുവായൂർ ജയപ്രകാശ്, മധു കെ. നായർ തുടങ്ങിയവർ സംസാരിച്ചു.