മികച്ച വിദ്യാർത്ഥികളെ അനുമോദിച്ചു
Wednesday 09 July 2025 12:00 AM IST
ചാവക്കാട്: മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികളെ കടപ്പുറം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. വി.എം. മുഹമ്മദ് ഗസാലി അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. അക്കാഡമിക് വിഷയങ്ങൾക്കപ്പുറം സാമൂഹിക പ്രതിബദ്ധതയിൽ ഊന്നി വിദ്യാർത്ഥികൾ സമൂഹത്തിൽ പ്രവർത്തിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി. മൻസൂറലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശുഭ ജയൻ, പഞ്ചായത്ത് അംഗങ്ങളായ ടി.ആർ. ഇബ്രാഹിം, എ.വി. അബ്ദുൽ ഗഫൂർ, പി.എച്ച്. തൗഫീഖ്, അഡ്വ. മുഹമ്മദ് നാസിഫ്, റാഹില വഹാബ്, പ്രസന്ന ചന്ദ്രൻ എന്നിവർ സംസാരിച്ചു.