കാട്ടാള വേട്ടയിൽ പുഷ്പ താരം രാജ് തിരൺദാസും ചിറാപുഞ്ചി ഗായകൻ ഹനാൻ ഷായും
ക്യൂബ്സ്എന്റർടെയ്ൻമെന്റിന്റെ
വൈറൽ ഗായകൻ ഹനാൻ ഷായും.പുഷ്പ: ദി റൈസി'ൽ മൊഗിലീസു എന്ന കഥാപാത്രമായെത്തിയ രാജ് തിരൺദാസുവിനെ പ്രേക്ഷകർ അത്ര പെട്ടെന്ന് മറക്കാനിടയില്ല.ബുട്ട ബൊമ്മ, ഭുവന വിജയം, ചക്രവ്യൂഹം, പ്രേമ വിമാനം, ഭഗവന്ത് കേസരി, തില്ലു സ്ക്വയർ, മൈക്കിൾ തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധേയനാണ് രാജ് തിരൺദാസു.
'ചിറാപുഞ്ചി', 'കസവിനാൽ' തുടങ്ങിയ ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ ഹനാൻ ഷാ ആദ്യമായാണ് സിനിമയിൽ അഭിനയിക്കുന്നത്. 'പറയാതെ അറിയാതെ' എന്ന കവർ ഗാനത്തിലൂടെയാണ് ഹനാൻ ശ്രദ്ധ നേടിയത്. ഇൻസ്റ്റഗ്രാമിൽ 2.2 മില്ല്യണിലേറെ ഫോളോവേഴ്സാണ് . ചിറാപുഞ്ചി, കസവിനാൽ, ഇൻസാനിലെ, ഹാനിയ, ഓ കിനാക്കാലം, അജപ്പാമട, ആലപ്പുഴ മുല്ലക്കൽ തുടങ്ങിയവയാണ് വൈറൽ ഗാനങ്ങൾ.അതേസമയം രജിഷ വിജയനാണ് നായിക. ജഗദീഷ്, സിദ്ധിഖ് , സുനിൽ, കബീർ ദുഹാൻ സിംഗ്, റാപ്പർ ബേബി ജീൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. രചന ഉണ്ണി ആർ, പ്രശസ്ത സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.
കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതം. 'കാന്താര ചാപ്ടർ 1' ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രം ആണ് . എഡിറ്റിംഗ് ഷമീർ മുഹമ്മദ് ആണ്. ഛായാഗ്രാഹണം രണെദിവെ എം.ആർ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പി.ആർ. ഒ: ആതിര ദിൽജിത്ത്