ഇന്നസെന്റായി വീണ്ടും അൽത്താഫും അനാർക്കലിയും

Wednesday 09 July 2025 6:42 AM IST

'മന്ദാകിനി' എന്ന ചിത്രത്തിന് ശേഷം അൽത്താഫ് സലിമും അനാർക്കലി മരക്കാറും ഒന്നിക്കുന്ന 'ഇന്നസെന്റ് ' എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്. 'വടക്കുനോക്കിയന്ത്ര'ത്തിലെ തളത്തിൽ ദിനേശനേയും ശോഭയേയും അനുസ്മരിപ്പിച്ചാണ് പോസ്റ്റർ. സോഷ്യൽമീഡിയ താരം ടാൻസാനിയൻ സ്വദേശിയായ കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് . ജോമോൻ ജ്യോതിറും അസീസ് നെടുമങ്ങാടും അന്ന പ്രസാദും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ടോട്ടൽ ഫൺ റൈഡ് എന്റർടെയ്നറാണ് സതീഷ് തൻവി സംവിധാനം ചെയ്യുന്ന ഇന്നസെന്റ്. എലമെന്റ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്നു. പ്രശ്ത താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ച് സിനിമ പഠിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെന്റ് ഒഫ് സിനിമ’യുടെ ആദ്യ നിർമ്മാണ സംരംഭം ആണ്. കഥ ഷിഹാബ് കരുനാഗപ്പള്ളി, ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും . ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, ഗാനരചന: വിനായക് ശശികുമാർ. ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. , വിതരണം: സെഞ്ച്വറി ഫിലിംസ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.